പ്രളയത്തില്‍ നശിച്ച അരിയും ഗോതമ്പും റോഡരികില്‍ തള്ളി
മാനന്തവാടി താഴയങ്ങാടിയിലാണ് സമീപ പ്രദേശത്തെ റേഷന്‍കടയില്‍ നിന്നുള്ള അരിയും ഗോതമ്പും റോഡരികില്‍ അലക്ഷ്യമായി തള്ളിയത്.പ്രളയം നാടുമുഴുവന്‍ വെള്ളത്തിലാക്കിയപ്പോള്‍ റേഷന്‍കടയിലെ അരിയും ഗോതമ്പും വെള്ളത്തിലകപ്പെടുകയായിരുന്നു. വെള്ളത്തിലകപ്പെട്ട അരിയും ഗോതമ്പും കുഴിച്ചു മൂടണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ റേഷന്‍ കടക്കാരനാവട്ടെ താഴയങ്ങാടി റോഡരികില്‍ തള്ളുകയാണ് ചെയ്തത്. പുഴയില്‍ വെള്ളം കയറി മാലിന്യങ്ങളടക്കം ഒഴുകിയെത്തിയതിന്റെ കൂട്ടത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന അരി റോഡരികില്‍ തള്ളിയത് വഴിയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതവുമായി മാറി.