എസ് വൈ എസ് ധനസഹായം വിതരണം ചെയ്തു

0

മേപ്പാടി പുത്തുമല ദുരന്തബാധിതര്‍ക്ക് എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധനസഹായം വിതരണം ചെയ്തു. മേപ്പാടി എംഎസ്എ ഓഡിറ്റേറിയത്തില്‍ ചടങ്ങ് സികെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലീം ജമാഅത്ത് ,എസ് വൈ എസ് സാന്ത്വനം കാരത്തൂര്‍ മര്‍ക്കസ് എന്നിവയുടെതായിട്ടുള്ള ധനസഹായമാണ് വിതരണം ചെയ്തത്. വണ്ടൂര്‍ അബ്ദുള്‍ റഹ്മാന്‍ ഫൈസി അദ്ധ്യക്ഷനായിരുന്നു. എന്‍ അലി അബ്ദുള്ള, പി ഹസ്സന്‍, മജീദ് കക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!