പൊന്‍മുടിക്കോട്ടയില്‍ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍;എടക്കല്‍ ഗുഹയ്ക്ക് താഴ്ഭാഗത്തുള്ള താമസക്കാരോട് ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂ വകുപ്പ്.

0

എടക്കല്‍ ഗുഹയ്ക്ക് സമീപത്തുള്ള പൊന്‍മുടിക്കോട്ടയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചിലിന്റെ പശ്ചാതലത്തില്‍ ഗുഹയ്ക്ക് താഴ്ഭാഗത്ത് താമസിക്കുന്ന 32 കുടുംബങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശം.നെന്മേനി വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചതിനു ശേഷമാണ് നിര്‍ദ്ദേശം നല്‍കിയത്. മഴ കനക്കുകയാണെങ്കില്‍ മുഴുവന്‍ കുടുംബങ്ങളെയും അടുത്തുള്ള ക്യാമ്പിലേക്ക് മറ്റുമെന്നും വില്ലേജ് ഓഫീസര്‍ റ്റി.ഡി ജോസഫ് അറിയിച്ചു.ഇന്ന് ഉച്ചയോടെയാണ് വില്ലേജ് ഓഫീസറിനൊപ്പം നെന്മേനി പഞ്ചായത്തംഗങ്ങളായ ഗീതാ സത്യനാഥന്‍,യു.കെ പ്രേമന്‍, റവന്യൂ ജീവനക്കാരന്‍ തോമസ് ജോര്‍ജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചത്.പൊന്‍മുടിക്കോട്ടയില്‍ സ്വകാര്യ റിസോര്‍ട്ട് സ്ഥലത്താണ് നൂറ് മീറ്റര്‍ താഴ്ചയില്‍ മണ്ണ് നിരങ്ങിയിറങ്ങിയത്.മണ്ണും മരങ്ങളുമടക്കമാണ് കനത്ത മഴയില്‍ ഇടിഞ്ഞിറങ്ങിയത്.ഇതിനു താഴെയായി നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്.കുടുംബങ്ങള്‍ക്ക് ഭീഷണിയാവുന്ന തരത്തില്‍ ഉരുള്‍പൊട്ടലിന് സമാനമായ രീതിയില്‍ മണ്ണിടിഞ്ഞ സംഭവം കഴിഞ്ഞ ദിവസം വയനാട് വിഷന്‍ വാര്‍ത്ത ചെയ്തിരുന്നു.തുടര്‍ന്ന് ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് കുടുംബങ്ങളോട് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!