ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെയും ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ആരോഗ്യവകുപ്പിന് സേവനങ്ങള്‍ക്കായി ബന്ധപ്പെടുന്നതിനായും ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
ഫോണ്‍ നമ്പര്‍ 04935240390, 04935244160,04936206606.ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങള്‍ക്കായി മേല്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു