ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്

0

റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌ക്കരിക്കുക എന്ന ആവശ്യമുന്നയിച്ച് സംഘടന സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് ജില്ലയിലും സംഘടന സമരത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 7ന് സംഘടനയുടെ കീഴിലുള്ള എല്ലാ റേഷന്‍ ഷോപ്പുകളും അടച്ചിട്ട് കലകട്രേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തും. സെയില്‍സ്മാന്‍മാരുടെ വേതനം, കട വാടക, വൈദ്യുത ചാര്‍ജ്ജ് എന്നിവ കൂടി പരഗണിച്ച് വേതന പാക്കേജ് പരിഷ്‌ക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. നിലവില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കുന്ന വേതനം അപര്യാപ്തമാണന്നാണ് സംഘടന നേതാക്കള്‍ പറയുന്നത്. കേന്ദ്രം വെട്ടികുറച്ച മണ്ണെണ്ണ പുന: സ്ഥാപിക്കുക, ഗുണനിലവാരം ഉറപ്പുവരുത്തി എ. പി. എല്‍ കാര്‍ഡുകള്‍ക്കുള്ള വീതം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!