ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ പരിശീലനം
നാഷണല്‍ ചൈല്‍ഡ് ഡവലപ്പ്‌മെന്റ് കൗണ്‍സിലിന്റെയും മാനന്തവാടി എന്‍.എസ്.എസ്.താലൂക്ക് യൂണിയന്റെയും ആഭിമുഖ്യത്തില്‍ വനിതകള്‍ക്ക് ആഗസ്റ്റ് 12 ന് ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ പരിശീലനം സംഘടിപ്പിക്കും.12 ന് രാവിലെ 8.30 മുതല്‍ 4.30 വരെ മാനന്തവാടി ക്ലബ്ബ് കുന്നിലെ എന്‍.എസ്.എസ്. ഹാളില്‍ പരിശീലനം ഡോ.പി.നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ആശയ വിനിമയം, അവതരണം, കരിയര്‍, മെഡിറ്റേഷന്‍ തുടങ്ങിയ മേഖലകളിലെ ശേഷികള്‍ ഉയര്‍ത്താന്‍ സഹായകമായ ക്ലാസ്സുകള്‍ക്ക് വിദ്ഗ്ദ്ധഗ്ദ്ധര്‍ നേതൃത്വം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ എം.പി.ബാലകുമാര്‍, ജോഷ്മ ജോസ്, ശ്രീമണി രമേശ്, നിമ്മി റോബര്‍ട്ട്, ശ്യാം ഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.