കര്‍ണാടക നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനമേഖലയോട് ചേര്‍ന്ന് കാട്ടുപോത്തിനെ വേട്ടയാടിയ സംഭവുമായി ബന്ധപ്പെട്ട് കേരള- കര്‍ണാടക അതിര്‍ത്തിയില്‍ കൊളവള്ളി, മരക്കടവ്, വണ്ടിക്കടവ് മേഖലകളില്‍ വനംവകുപ്പും പോലീസും ആന്റി നക്‌സല്‍ ഫോഴ്‌സും ചേര്‍ന്ന് പരിശോധന നടത്തി. അതിര്‍ത്തിയോട് ചേര്‍ന്ന് മണല്‍ കടത്തും സജീവമായ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. കര്‍ണാടക വനംവകുപ്പിലെ ഗുണ്ടറ, എന്‍ബേഗൂര്‍, കര്‍ണാടക പോലീസ്, കേരള വനംവകുപ്പിലെ ചെതലയം, കുറിച്യാട് റേഞ്ച്, കേരള പോലീസും ചേര്‍ന്നാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.