മാനന്തവാടി ജില്ലാശുപത്രി ഫാര്‍മസിയില്‍ ആവശ്യത്തിന് ജീവനക്കാരില്ല
ഫാര്‍മസി പ്രവര്‍ത്തനം അവതാളത്തിലായി.പനിയുള്‍പ്പടെ പകര്‍ച്ചാവ്യാധികള്‍ പിടിപെട്ട് ദിവസേന നൂറുകണക്കിന് ആളുകള്‍ ചികിത്സ തേടി എത്തുന്ന ജില്ലാശുപത്രിയില്‍ മരുന്ന് വിതരണം ചെയ്യാന്‍ ആളില്ലാത്തത് കടുത്ത ദുരിതമാണുണ്ടാക്കുന്നത്. മരുന്ന് കിട്ടാന്‍ രോഗികളോ, ആശ്രിതരോ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട ഗതികേടാണിവിടെ.