അനില്‍കുമാറിന്റെ ആത്മഹത്യ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണം
തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനകാരന്റെ മരണം അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ആത്മഹത്യ ചെയ്ത അനില്‍കുമാറിന്റെ ഭാര്യ ബിന്ദു.ഇത് സംബദ്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കുമെന്നും ബിന്ദു.ബാങ്കില്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നപ്പോള്‍ പ്രതീക്ഷ ഉണ്ടായി രുന്നുവെന്നും ഭരണ സമിതി അധികാരത്തില്‍ വന്ന് രണ്ട് ദിവസത്തിനകം തന്നെ അരോപണ വിധേയയായ സെക്രട്ടറിയെ തിരിച്ചെടുത്തതോടെ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും ബിന്ദു പറഞ്ഞു