റോഡ് സുരക്ഷ  അഞ്ചുമുതല്‍ 31 വരെ കര്‍ശന വാഹനപരിശോധന 

0

റോഡ് സുരക്ഷാ കര്‍മ പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ച മുതല്‍ 31 വരെ മോട്ടോര്‍ വാഹന വകുപ്പും പോലീസും കര്‍ശന വാഹന പരിശോധന നടത്തും. അപകട നിരക്കും അപകട മരണ നിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍. അഞ്ചു മുതല്‍ ഏഴുവരെ സീറ്റുബല്‍റ്റ്,ഹെല്‍മറ്റ് ,8 എട്ടുമുതല്‍ 10 വരെ അനധികൃത പാര്‍ക്കിംഗ്, 11 മുതല്‍ 13 വരെ അമിത വേഗത,14 മുതല്‍ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും,17 മുതല്‍ 19 വരെ വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്ര ക്രോസിങ്-സിഗ്നല്‍ ലംഘനം,24 മുതല്‍ 27 വരെ സ്പീഡ് ഗവേണറില്ലാത്തതും ഓവര്‍ലോഡും,28 മുതല്‍ 31 വരെ കൂളിങ് ഫിലിം, കോണ്‍ട്രാക്ട് ക്യാര്യേജുകളിലെ അധിക ലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങള്‍ തിരിച്ചാണ് പരിശോധന.നോ പാര്‍ക്കിംഗ് ബോര്‍ഡുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ കണ്ടുപിടിച്ച് പിഴ ഈടാക്കാന്‍ സംയുക്ത പരിശോധനകള്‍ നടത്തും. മീഡിയല്‍ ഓപ്പണിങ്ങുള്ള സ്ഥലങ്ങളില്‍ റോഡിന്റെ രു വശങ്ങളിലും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ സ്വീകരിക്കും. സീബ്രാ ലൈനുകളില്‍ കാല്‍ നടക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അമിത വേഗം, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ബസ് ബേകളില്‍ നിര്‍ത്താതെ റോഡില്‍ കെഎസ്ആര്‍ടിസി സ്വകാര്യ ബസുകള്‍ നിര്‍ത്തുന്നതിനെതിരെ നടപടിയുണ്ടാകും. റ്ഡിന്റെ വശങ്ങളില്‍ ശ്രദ്ധതിരിയുന്നതിന് കാരണമായതും കാഴ്ച മറയ്ക്കുന്നതുമായ മരച്ചില്ലകളും പരസ്യബോര്‍ഡുകളും നീക്കും

Leave A Reply

Your email address will not be published.

error: Content is protected !!