ആഗസ്റ്റ് 02 മുതല്‍ 5 വരെ ബാംഗളൂരില്‍ നടക്കുന്ന അന്താരാഷ്ട്ര ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാന്‍ വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് എന്ന സംഘടനയിലെ 20 പ്രമുഖ റിസോര്‍ട്ട്, ഹോട്ടല്‍ പ്രതിനിധികള്‍ യാത്ര തിരിച്ചു. വയനാടിനെ വാരാന്ത്യ വിനോദ സഞ്ചാര കേന്ദ്രം എന്നതില്‍ നിന്നും വര്‍ഷത്തില്‍ എല്ലാ ദിവസവും സന്ദര്‍ശിക്കാന്‍ പറ്റുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് എന്നുള്ള അവബോധം ഉണര്‍ത്തുകയാണ് ഈ ഉദ്യമം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന്റെ ഓദ്യോഗികമായ യാത്ര അയപ്പ് വയനാട് ഡി.ടി.പി.സി സെക്രട്ടറി ശ്രീ ആനന്ദ് നിര്‍വഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.