എല്‍.എസ്.ഡബ്ല്യു.എ.കെ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു.
ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള മാനന്തവാടി മേഖലാ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും മെമ്പര്‍ഷിപ്പ് ക്യാമ്പെയിന് തുടക്കം കുറിക്കുകയും ചെയ്തു. മാനന്തവാടി വ്യാപാരഭവന്‍ ഹാളില്‍ വെച്ച് നടത്തിയ പരിപാടിയില്‍ എല്‍.എസ്.ഡബ്ല്യു.എ.കെയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും വയനാട് ജില്ലാകോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളും സംബന്ധിച്ചു. ജില്ലയുടെ വിവിധയിടങ്ങളിലുള്ള മെനമ്പര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.