കൊലപാതക രാഷ്ട്രീയം മുഖമുദ്ര: എന്‍.ഡി.അപ്പച്ചന്‍
കൊലപാതക അക്രമ രാഷ്ട്രീയം പിണറായിയുടെ മുഖമുദ്രയെന്ന് മുന്‍ എം.എല്‍.എ.യും യു.ഡി.എഫ് ജില്ലാ കണ്‍വീനറുമായ എന്‍.ഡി.അപ്പച്ചന്‍. യൂത്ത് കോണ്‍ഗ്രസ്സ് മാനന്തവാടി എ.എസ്.പി.ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാരിക്കേടുകള്‍ തീര്‍ത്ത് പോലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ ബാരികേഡിന് മുകളില്‍ കയറി മുദ്രാവാക്യം വിളിച്ചു.
പി.എസ്.സി, യൂണിവേഴ്‌സിറ്റി ക്രമക്കേടുകള്‍ സി.ബി.ഐ.അന്വോഷിക്കുക, പോലീസ് സേനയിലെ ചുവപ്പന്‍ ഭീകരത അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച് നടത്തിയത്.രാഷ്ട്രീയ ജീവിതത്തില്‍ പണ്ട് മുതലെ അക്രമ രാഷ്ട്രീയത്തിന്റെ വക്താവായ പിണറായി മുഖ്യമന്ത്രിയായിട്ടും അക്രമ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവായാണ് ഇന്നും പ്രവര്‍ത്തിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് എന്‍.ഡി.അപ്പച്ചന്‍ കുറ്റപ്പെടുത്തി.യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു.മുന്‍ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി,കോണ്‍ഗ്രസ്സ് നേതാക്കളായ അഡ്വ: എന്‍.കെ.വര്‍ഗ്ഗീസ്, എം.ജി.ബിജു, പി.വി.ജോര്‍ജ്, പി.ടി. മുത്തലിബ്, സുനില്‍ ആലിക്കല്‍, എ.എം.നിഷാന്ത്, ചിന്നമ്മ ജോസ്, എ. ബിജി, പി.കെ.രാജന്‍ മാസ്റ്റര്‍, കമ്മനമോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.