റാഫി നൈറ്റ്
ലോക പ്രശ്‌സ്ത ഗായകന്‍ മുഹമ്മദ് റാഫിയുടെ ചരമദിനത്തോടനുബന്ധിച്ച് മാനന്തവാടി രാഗതരംഗ് മ്യൂസിക്ക് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റാഫി നൈറ്റ് ആരാധകര്‍ക്ക് ഏറെ ആസ്വാദ്യകരമായി. കോഴിക്കോട് നിസ്വാര്‍ത്ഥ ബാന്റിന് കീഴില്‍ ഉസ്മാന്‍ കോഴിക്കോട്, റഹ്മത്ത്, സജി വയനാട് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.സബ് കേ സബ് സാതി ദുഖ് മേം ന കോയി എന്ന ഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. റാഫിയുടെ ഹിറ്റ് ഗാനങ്ങളിലൊന്നായ ബടി ദൂര്‍ സേ ആയാ ഹേ പ്യാര്‍ക്കാ എന്ന ഗാനം ഹര്‍ഷാരവങ്ങളോടെയാണ് സദസ്സ് വരവേറ്റത്. എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഗാനമായ ഭഗവാന്‍ എന്ന ഗാനത്തോടെയാണ് സംഗീത പ്രേമികള്‍ക്ക് അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് കൊണ്ട് സംഗീതനിശ അവസാനിച്ചത്.