ദേശീയപാതയോരത്ത് സെപ്റ്റിക് മാലിന്യം നിക്ഷേപിച്ചു.

0

ബത്തേരി മുത്തങ്ങ റോഡില്‍ മൂലങ്കാവിന് സമീപം എറളോട്ടുകുന്നിലാണ് കഴിഞ്ഞരാത്രിയില്‍ പാതയോരത്ത് സെപ്റ്റിക് മാലിന്യം നിക്ഷേപിച്ചത്. മാലിന്യ നിക്ഷേപകരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാര്‍.മൂന്നിടങ്ങളിലായിട്ടാണ് മാലിന്യം ഒഴുക്കിയിരിക്കുന്നത്. അസഹിനീയമായ ദുര്‍ഗന്ധം വമിച്ചതോടെയാണ് പ്രദേശവാസികള്‍ സെപ്റ്റിക് മാലിന്യം ഒഴുക്കിയതായി കണ്ടെത്തിയത്.

ഒരുഭാഗത്ത് വനവും മറുഭാഗത്ത് ജനവാസകേന്ദ്രവുമായ എറളോട്ടുകുന്നിലാണ് ദേശിയാപതായോരത്ത് സെപ്റ്റിക് മാലിന്യം നിക്ഷേപിച്ചത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. വാഹനത്തിലെത്തിച്ചാണ് സെപ്റ്റിക് മാലിന്യം ഇവിടെ നിക്ഷേപിച്ചതെന്നാണ് നിഗമനം. മൂന്നിടങ്ങളിലായിട്ടാണ് മാലിന്യം ഒഴുക്കിയിരിക്കുന്നത്. അസഹിനീയമായ ദുര്‍ഗന്ധം വമിച്ചതോടെയാണ് പ്രദേശവാസികള്‍ സെപ്റ്റിക് മാലിന്യം ഒഴുക്കിയതായി കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിനാളുകള്‍ കാല്‍നടയായി സഞ്ചരിക്കുന്ന ഇവിടെ മാലിന്യം നിക്ഷേപിച്ചതില്ഡ പ്രദേശവാസികള്‍ അമര്‍ഷത്തിലാണ്. സംഭവത്തില്‍ നാട്ടുകാര്‍ പൊലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തി നടത്തിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!