പാപനാശിനിയില്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി
ഇന്ന് കര്‍ക്കിടകത്തിലെ കറുത്ത വാവ്.മോക്ഷ ദായകമെന്ന് കരുതുന്ന വാവുദിനത്തില്‍ നാടെങ്ങും സ്‌നാന ഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും പിതൃബലി തര്‍പ്പണം നടന്നു. കാലത്ത് 3.30മുതല്‍ ഉച്ചക്ക് 2.30 വരെയാണ് ബലി സമര്‍പ്പിക്കാന്‍ സമയം.തിരുനെല്ലി പാപനാശിനിയില്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. ഭക്തര്‍ക്ക് ക്ഷേത്രത്തിലും പാപനാശിനിയിലും ബലിയിടാനും തുടര്‍ ചടങ്ങുകള്‍ക്കും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അനുകൂല കാലാവസ്ഥ ഭക്തര്‍ക്ക് അനുഗ്രഹമായി