വിദ്യാര്‍ത്ഥികളെ പുറത്തു നിര്‍ത്തിയ സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി

0

ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥികളെ പുറത്തു നിര്‍ത്തിയ സംഭവത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ആര്‍ത്തിരമ്പി. കല്‍പ്പറ്റ വെള്ളാരംകുന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്തുരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കെ എസ് യു പ്രവര്‍ത്തകര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു. ഇന്നലെയാണ് രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ഫീസ് അടക്കാത്തതിന്റെ പേരില്‍ സ്‌കൂളില്‍ പുറത്തു നിര്‍ത്തിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മാനേജ്മെന്റിന്റെ ഉറപ്പിന്‍മേല്‍ വിദ്യാര്‍ത്ഥികള്‍ ഉച്ചയോടെ സമരം അവസാനിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!