ഇന്റർ സ്കൂൾ ബാഡ്മിന്റൺ ടൂർണമെന്റിൽ ഓവറോൾ കിരീടം മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിന്
മാനന്തവാടി: ഇന്റർ സ്കൂൾ ബാഡ്മിന്റൺ ടൂർണമെന്റ് മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിൽ നടത്തി. ജില്ലയിലെ 11- വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. 145 പോയിന്റെ നേടി ആതിഥേയരായ സെന്റ് പാട്രിക്സ് സ്കൂൾ ഓവറോൾ കിരീടം നേടി. കേണിച്ചറ ഇൻഫെന്റ് ജീസസ് സ്കൂളാണ്
റണ്ണേഴ്സ് അപ്പ്. പി.ടി.എ പ്രസിഡന്റ് ബേബി ജെയിംസ് സമ്മാനങ്ങൾ വിതരണം ചെയ്തു.
ബ്രദർ അബ്രഹാം വാര്യത്ത് അധ്യക്ഷത വഹിച്ചു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ ബ്രദർ ജോർജ് അഞ്ചുപങ്കിൽ, ജോഷ്വ മാർട്ടിൻ, ജുവൽ ആൻസ്, മനോജ്, ആഞ്ചലീന, റീന, സ്റ്റെല്ല എന്നിവർ സംസാരിച്ചു. സ്കൂൾ കായികാധ്യാപകരായ ശ്രീജിത്ത്, ബീന എന്നിവരാണ് സെന്റ് പാട്രിക് സ്കൂൾ വിദ്യാർഥികൾക്ക് പരിശീലനം നൽകിയത്.