കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

0

ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷി ആവശ്യങ്ങള്‍ക്കായി ലോണ്‍ ലഭ്യമാക്കുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടര്‍ എ.ആര്‍ അജയകുമാര്‍ നിര്‍വ്വഹിച്ചു. മൂന്നു ലക്ഷം രൂപവരെ കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ ലഭിക്കും. കളക്ടറേറ്റ് എപിജെ ഹാളില്‍ നടന്ന പരിപാടി യില്‍ കോഴിക്കോട് കാനറാ ബാങ്ക് റീജ്യണല്‍ ഹെഡ് മോഹനന്‍ കോറോത്ത് അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് മാനേജര്‍ ജി.വിനോദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി.വിജയകുമാര്‍, ലങ്ക ശ്രീനിവാസ റാവു, വി.ജിഷ, പി.ഗോപകുമാര്‍, മിനിജോസ്, എ.എ.അഗസ്റ്റിന്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!