തരിശ്ഭൂമിയില്‍ ചെണ്ടുമല്ലിപ്പൂ കൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു
വെള്ളമുണ്ട ഗ്രാമ പഞ്ചായത് ജീവധ്വനി കര്‍ഷകസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ തരിശ്ഭൂമിയില്‍ ചെണ്ടുമല്ലിപ്പൂ കൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു.പീച്ചംകോട് സ്വകാര്യ വ്യക്തിയില്‍ നിന്നും പാട്ടത്തിനെടുത്ത് രണ്ടര ഏക്കര്‍ ഭൂമിയിലാണ് സംഘത്തിലെ 11 വനിതകള്‍ ചേര്‍ന്ന് കൃഷിയിറക്കുന്നത്.കഴിഞ്ഞ വര്‍ഷം നടത്തിയ പൂകൃഷി പ്രളയത്തില്‍ നശിച്ചെങ്കിലും നഷ്ടം വകവെക്കാതെയാണ് ഈ വര്‍ഷവും സംഘം കൃഷിയിറക്കുന്നത്.വഴുതിന,മുളക്,തക്കാളി,പയര്‍,തുടങ്ങിയ പച്ചക്കറികളും 2000 ത്തോളം പൂതൈകളുമാണ് നട്ടുപിടിപ്പിക്കുന്നത്.പൂകൃഷി പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി ഉദ്ഘാടനം ചെയ്തു.സക്കീനാ കുടുവ,സൈദ തുടങ്ങിയവര്‍ പങ്കെടുത്തു.