പഠനോപകരണങ്ങള്‍ നിര്‍മ്മിച്ചു

0

വിദ്യാര്‍ത്ഥികള്‍ക്ക് പഠനം എളുപ്പവും ആകര്‍ഷകവുമാക്കുന്നതിന് ഉതകുന്ന ഉപകരണങ്ങള്‍ ബി ആര്‍ സി യുടെ സഹായത്തോടെ വള്ളിയൂര്‍ക്കാവ് എന്‍ എം യു പി സ്‌ക്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് നിര്‍മ്മിച്ചു.കുട്ടികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപകരണങ്ങള്‍ നിര്‍മ്മിച്ചത്. ഗണിതം, ശാസ്ത്രം, മലയാളം, സയന്‍സ് എന്നീ വിഷയങ്ങളുമായെല്ലാം ബന്ധപ്പെട്ട് നിര്‍മ്മിച്ച ഉപകരണങ്ങളും ചിത്രങ്ങളുമെല്ലാം കൂടുതല്‍ തൊട്ടറിഞ്ഞും, കണ്ടറിഞ്ഞും പഠനം എളുപ്പമാക്കുന്നതിന് കുട്ടികള്‍ക്ക് സഹായകമായി.ബി ആര്‍ സി പരിശീലകരായ ബിജു ജോണ്‍, ദീപകുമാര്‍, ജിതിന്‍, ഗീത, രക്ഷിതാക്കളായ റുഖിയ, പി സി ചന്ദ്രന്‍, വിദ്യാര്‍ത്ഥികളായ കെ എം അഭിഷേക്, അമേയ ഗിരീഷ് എന്നിവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!