റാഫിനൈറ്റ് ജൂലൈ 31ന്
മാനന്തവാടി രാഗതരംഗ് മ്യൂസിക് അക്കാദമിയുടെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രശസ്ത ഗായകന്‍ റാഫിയെ അനുസ്മരിച്ച് റാഫിനൈറ്റ് സംഘടിപ്പിക്കുന്നു.31ന് രാത്രി 7 മണി മുതല്‍ മാനന്തവാടി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ചാണ് നൈറ്റ് നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു..പ്രവേശനം പാസ്സ് മൂലമാണെന്നും സംഘാടകര്‍ പറഞ്ഞു.
നിസ്വാര്‍ത്ഥ ബാന്റ് കോഴിക്കോട് ഉസ്മാന്‍ കോഴിക്കോട് ,റഹമത്ത് എന്നിവര്‍ ഒരുക്കുന്ന സംഗീതനിശയും നടക്കും.പ്രവേശനം പാസ്സ് മൂലമാണെന്നും സംഘാടകര്‍ പറഞ്ഞു.കൂടാതെ നിരവധി സംഗീത പരിപാടികളും ഈ വര്‍ഷം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ പി റ്റി ജനാര്‍ന്ദനന്‍, നാട്യരത്‌നം മനോജ് മാസ്റ്റര്‍, ഷാജി വി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.