അടൂര്‍ ഗോപാലകൃഷണന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരില്‍ സംഘപരിവാര്‍ ശക്തികള്‍ ഭീഷണിപ്പെടുത്തുന്നതിന് എതിരേയും അവഹേളിക്കുന്നതിനെരേയും പ്രതിഷേധിച്ച് കൊണ്ടും അടൂരിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടും കെ.പി.സി.സി സംസ്‌കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ജില്ലാ ചെയര്‍മാന്‍ സുരേഷ് വാളല്‍ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി ഉദ്ഘാടനം ചെയ്തു.ജനറല്‍ കണ്‍വീനര്‍ സി.കെ.ജിതേഷ്, സുന്ദര്‍രാജ് എടപ്പെട്ടി,സലീം നൂലക്കുന്ന്, ഉമ്മര്‍പൂപ്പറ്റ, കെ.കെ.രാജേന്ദ്രന്‍, നേമിരാജന്‍, വിനോദ് തോട്ടത്തില്‍, സാലി റാട്ടക്കൊല്ലി, ശശിധരക്കുറുപ്പ്, കെ.പത്മനാഭന്‍, വിജയന്‍അരുമന, അക്ബര്‍ അലി, സുനീര്‍ ഇത്തിക്കല്‍, കെ.ജയേഷ് എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.