മീനങ്ങാടി സിസി വാകേരി റൂട്ടിലെ പാലക്കുറ്റി പാലവും റോഡും അപകട ഭീഷണിയിലായിട്ട് നാലു വര്‍ഷം കഴിഞ്ഞു. തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന പാലം പുനര്‍നിര്‍മ്മിക്കാന്‍ ഇതുവരെ നടപടിയില്ല. കെസിവൈഎം വാകേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ പാലത്തിനുമേല്‍ പ്രതിഷേധ പ്രകടനം നടത്തി
മീനങ്ങാടി ,സിസി വാകേരി റൂട്ടിലെ റോഡും പാലവുമാണ് അപകട ഭീഷണിയിലായത്. ഏത് സമയവും വന്‍ അപകടത്തിന് കാരണമായി മാറാവുന്ന പാലകുറ്റി പാലം പുതുക്കി പണിയണമെന്നാവശ്യമുന്നയിച്ച് വിവിധ രാഷട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും വര്‍ഷങ്ങളായി ഒരു നടപടിയുമില്ല. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഈ റോഡിലെ അപകട ഭീഷണി ഒഴിവാക്കി ഗതാഗതം സുരക്ഷിതമാക്കാന്‍ എത്രയും പെട്ടന്ന് നടപടികള്‍ തുടങ്ങണമെന്നാവശ്യപ്പെട്ടാണ് കെസിവൈഎം വകേരി യുണിന്റെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്.ഷെറിന്‍ എംസി അദ്ധ്യക്ഷനായിരുന്നു.വികാരി ഫാ.ലാല്‍ ജേക്കബ് പൈനങ്കല്‍, ജോസ് ഗാ ,അഖില്‍ ജോസ് കെ.എം,ജോബി, തുടങ്ങിയവര്‍ നേത്യത്വം നല്‍കി.