കൈത്താങ്ങ് 19
വള്ളിയൂര്‍ക്കാവ് നെഹ്റു മെമ്മോറിയല്‍ യു പി സ്‌ക്കൂളില്‍ കൈത്താങ്ങ് 19 എന്ന പേരില്‍ പഠനോപകരണ നിര്‍മ്മാണ ശില്‍പ്പശാല സംഘടിപ്പിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക് പഠനം എളുപ്പവും,ആകര്‍ഷകവുമാക്കാനുള്ള പഠനോപകരണങ്ങളാണ് രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്നത്. പരിപാടി നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീലത കേശവന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി നൗഷാദ് അധ്യക്ഷനായിരുന്നു. ഗണിത പഠനോപകരണങ്ങളുടെ വിതരണം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഉഷാദേവി നിര്‍വ്വഹിച്ചു.സ്‌ക്കുള്‍ മാനേജര്‍, കെ നാരായണന്‍ നായര്‍, പ്രധാനധ്യാപകന്‍ കെ പവനന്‍, ഷിംഷ ഷിനോജ്, എന്‍ സി പ്രശാന്ത്, മഹേഷ് എന്നിവര്‍ സംസാരിച്ചു.ബിജു ജോണ്‍, ദീപകുമാര്‍, ജിതിന്‍, ഗീത എന്നിവര്‍ ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി