അരങ്ങ് 2019
എടവക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാര്‍ഷിക ആഘോഷം അരങ്ങ് 2019 പള്ളിക്കല്‍ ഗവ എല്‍ പി സ്‌ക്കൂളില്‍ ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ അധ്യക്ഷയായിരുന്നു. കുടുംബശ്രീ മിഷന്‍ അസിസ്റ്റന്റ് കോ- ഓഡിനേറ്റര്‍ മുരളി മുഖ്യ പ്രഭാഷണം നടത്തി.നജ്മുദ്ദീന്‍ മൂടമ്പത്ത്, ജില്‍സന്‍ തൂപ്പുംകര, ഫാത്തിമ ബീഗം, എം പി വല്‍സന്‍, മനു ജി കുഴിവേലി, പ്രിയ വിരേന്ദ്രകുമാര്‍, എന്‍ ജയരാജന്‍, ഷറഫുന്നിസ എന്നിവര്‍ സംസാരിച്ചു.വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.