കെ ഇ ടി എമര്‍ജന്‍സി ടീം സുല്‍ത്താന്‍ ബത്തേരി മേഖലയുടെ നേതൃത്വത്തില്‍ ഇഖ്‌റ ഹോസ്പിറ്റല്‍, മലബാര്‍ ഗോള്‍ഡ് എന്നിവയുടെ സഹകരണത്തോടെ ബത്തേരിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബത്തേരി പഴയ ബസ്റ്റാന്റില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയം, രക്ത ഗ്രൂപ്പ് നിര്‍ണ്ണയം, നേത്ര പരിശോധന എന്നിവ നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി. എല്‍ സാബു നിര്‍വ്വഹിച്ചു.ഷറഫുദ്ധീന്‍ ബത്തേരി, ലിജോ താഴത്തുവയല്‍, സാജന്‍, അബ്ദുള്‍ ഖാദര്‍, രാഗേഷ്, പ്രകാശ് പ്രാസ്‌കോ, ഗഫൂര്‍, സൂര്യ, നൗഷീര്‍, ഷൗക്കത്ത്, സലിം, ഷമീര്‍, ഇഖ്‌റ ജനറല്‍ മാനേജര്‍ നിയാസ്, മലബാര്‍ ഗോള്‍ഡ് കോ-ഓഡിനേറ്റര്‍ ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.