മാവിന്റെചില്ലയൊടിഞ്ഞുവീണ് തയ്യല്‍ക്കട തകര്‍ന്നു

0

ബത്തേരി-താളൂര്‍ പാതയോരത്ത്  മാവിന്റെചില്ലയൊടിഞ്ഞുവീണ് തയ്യല്‍ക്കട തകര്‍ന്നു. ചുളളിയോട് സെയ്ന്റ് തോമസ് സ്‌കൂളിന് സമീപം പാണാട്ട് രാമചന്ദ്രന്റെ തയ്യല്‍ക്കടയാണ് തകര്‍ന്നത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം.വണ്ണമുളള കൊമ്പുവീണ് തയ്യല്‍ക്കടയുടെ മുന്‍ഭാഗത്തെ മേല്‍ക്കൂര തകര്‍ന്നു. വൈദ്യുതി ബന്ധവും മുറിഞ്ഞു. മരത്തിന്റെ ചില്ലകള്‍ മുറിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം പൊതുമാരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കി.

മരച്ചില്ലകള്‍ ഉണങ്ങിനില്‍ക്കുന്ന മരച്ചുവട്ടില്‍ ജോലിചെയ്യാന്‍ പറ്റാതായതോടെ രാമചന്ദ്രന്‍ തയ്യല്‍ക്കട വീട്ടിലേക്ക് മാറ്റി. മരത്തിന്റെ ചില്ലകള്‍ മുറിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം പൊതുമാരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കി.ഇരുപതോളം മരങ്ങളാണ് ചുളളിയോടുമുതല്‍ മാടക്കരവരെ പാതയോരത്തുളളത്. ചുവട് ദ്രവിച്ചതും പൂര്‍ണമായും ഉണങ്ങിയുതുമായ മരങ്ങളുണ്ട്. ഒരുവര്‍ഷത്തിനിടെ മൂന്ന് വന്‍മരങ്ങളാണ് ഈ പാതയില്‍ കടപുഴകി വീണത്. മൂന്നുതവണയും വലിയ അപകടം വഴിമാറിയത് തലനാരിഴക്കാണ്.അന്ത:സംസ്ഥാന പാതയാണെങ്കിലും വീതികുറഞ്ഞ റോഡാണിത്. കെ.എസ്.ആര്‍.ടി.സി.യടക്കം ഇരുപതോളം ബസുകള്‍ ഓടുന്നുണ്ട്. വലിയ വാഹനങ്ങള്‍ ഒരുമിച്ചെത്തിയാല്‍ അരികുനല്‍കാന്‍ ഇടമില്ല പലയിടത്തും. നൂറ്റാണ്ടു പഴക്കമുളള കൂറ്റന്‍ മരങ്ങള്‍ പാതയോട് ചേര്‍ന്നാണുളളത്. ചലതിന്റെ ചില്ലകള്‍ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുകയാണ്. ഉണങ്ങിയ ചില്ലകള്‍ റോഡിലേക്ക് പൊട്ടിവീഴുന്നതും പതിവാണ്. വേനല്‍ മഴയില്‍ മംഗലംക്കാപ്പിന് സമീപം ഉണക്കമരം റോഡിന് കുറുകെ വീണെങ്കിലും അപകടമുണ്ടായില്ല. മറ്റൊരു സംഭവത്തില്‍ വീടിന്റെ മേല്‍ക്കൂരയും തകര്‍ന്നു. നരിവധി തവണ പരാതി നല്‍കിയിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!