നവതി ആഘോഷം സംഘാടക സമിതി രൂപീകരിച്ചു
മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി.സ്‌കൂള്‍ നവതി ആഘോഷം സംഘാടക സമിതി രൂപീകരിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കാരക്കാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എം.പി.ശശികുമാര്‍ അദ്ധ്യക്ഷനായിരുന്നു.നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് മുഖ്യ പ്രഭാഷണം നടത്തി. 90 അംഗ കമ്മിറ്റിയും രൂപീകരിച്ചു.ചെയര്‍മാനായി എം.പി.ശശികുമാറിനെയും, ജനറല്‍ സെക്രട്ടറിയായി സിസ്റ്റര്‍ നിമിഷയെയും തിരഞ്ഞെടുത്തു. നവതി ആഘോഷത്തിന്റെ ഭാഗമായി വിവിധങ്ങളായ പദ്ധതികളും നടപ്പാക്കാനും തീരുമാനിച്ചു.വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാരദ സജീവന്‍, കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, സ്വപ്ന ബിജു, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നിമിഷ, ഷൈനി മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിച്ചു.