കടമാന്‍തോട് പദ്ധതി ആശങ്ക പരിഹരിക്കണം

0

കടമാന്‍തോട് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങള്‍ക്കിടയിലുണ്ടായ ആശങ്ക പരിഹരിക്കാന്‍ ജില്ലാ ഭരണ കുടവും പുല്‍പ്പള്ളി പഞ്ചായത്തും തയ്യാറാകണമെന്ന് ആവശ്യമുയരുന്നു .ആനപ്പാറ മേഖലയിലെ ജനങ്ങള്‍ക്ക് പദ്ധതി സംബന്ധിച്ച് യാതൊരു വിവരങ്ങളും നല്‍കാന്‍ ത്രിതല പഞ്ചായത്ത് തയ്യാറായിട്ടില്ല.പ്രദേശത്തെ ജനങ്ങള്‍ക്ക് ഭുമി വില്‍പ്പന പോലും നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. പദ്ധതിയുടെ പേര് പറഞ്ഞ് ഭുമിയുടെ വില കുത്തനെ താഴത്താനുള്ള ശ്രമങ്ങളും ഭൂമാഫിയയുടെ ഭാഗത്ത് നിന്നുണ്ടായതോടെ പ്രദേശത്തെ കര്‍ഷകരാണ് ഏറെ ദുരിതത്തിലായത്. പദ്ധതി സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ആരും തയ്യാറാകത്തതാണ് ഇതിന് കാരണം. ജില്ലാ ഭരണകുടം അടിയന്തരമായി ഇടപ്പെട്ട് പ്രദേശത്തെ കര്‍ഷകര്‍ക്കിടയിലെ ആശങ്കയകറ്റാന്‍ തയ്യാറാകണമെന്നാവശ്യം ശക്തമാകുന്നു

Leave A Reply

Your email address will not be published.

error: Content is protected !!