ഉടുവസ്ത്രമൊഴികെ എല്ലാം അഗ്‌നിക്കിരയായി. പുല്‍പ്പള്ളി ശശിമലയിലെ തൈവേലില്‍ ഷിജുവും കുടുംബവും താമസിച്ചിരുന്ന ഷെഡാണ് ഇന്നലെ രാത്രി കത്തിനശിച്ചത്.നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തായി ഇവര്‍ താമസിച്ചിരുന്ന ഷെഡാണ് അഗ്നിക്കിരയായത്. ഷിജുവും ഭാര്യയും രണ്ടു മക്കളും ധരിച്ചിരുന്ന വസ്ത്രങ്ങളൊഴികെ എല്ലാം കത്തിനശിച്ചു. പുതിയ വീടിന്റെ വയറിങ്ങിന് കരുതിയ അമ്പതിനായിരത്തോളം രൂപയും, വീടിന്റെ ആധാരവും,മറ്റ് ഔദ്യോഗിക രേഖകളും അഗ്നിക്കിരയായതായി ഷിജു പറഞ്ഞു. തീപിടുത്തത്തെ തുടര്‍ന്ന് ഷെഡിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ 50 മീറ്ററോളം ദൂരത്തേക്ക് പൊട്ടിതെറിച്ചുവീണു. വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍് വന്‍ അപകടം ഒഴിവായി
മുള്ളന്‍കൊല്ലി മില്‍ക്ക് സൊസൈറ്റിയില്‍ താല്‍ക്കാലിക ജീവനക്കാരനായ ഷിജുവും കുടുംബവും തറവാട്ടില്‍ പോയ സമയത്ത് ആയിരുന്നു അപകടം . വലിയ ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസിയുടെ വീട് നേതൃത്വത്തില്‍ തീ കെടുത്താന്‍ ശ്രമിച്ചുച്ചെങ്കിലും തീ പൂര്‍ണമായും ആളി പടരുകയായിരുന്നു. അതിനിടെ ഗ്യാസ് സിലിണ്ടര്‍ കൂടി പൊട്ടിത്തെറിച്ചതോടെ ആശങ്ക വര്‍ധിച്ചു. വീടിന്റെ ആധാരം അടക്കം രേഖകളും, ഐഡന്റിറ്റി കാര്‍ഡും മറ്റ് ഔദ്യോഗിക രേഖകളും കുട്ടികളുടെ പഠന ഉപകരണങ്ങളും എല്ലാം പൂര്‍ണമായും കത്തി നശിച്ചു.പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നലെ രാത്രി തന്നെ പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഷെഡിലുണ്ടായിരുന്ന ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഉടുവസ്ത്രമൊഴികെ എല്ലാം നഷ്ടപ്പെട്ട ഷിജു ഇനിയെന്ത് ചെയ്യണമെന്നറിയാതെ നിസ്സഹയാവസ്ഥയിലാണ്.