പുല്‍പ്പള്ളി മലങ്കര സുറിയാനി കത്തോലിക്ക സഭ ബത്തേരി രൂപത പുല്‍പ്പള്ളി വൈദിക ജില്ലയുടെ നേതൃത്വത്തില്‍ ദൈവദാസന്‍ മാര്‍ ഇവാനിയോസ് വലിയ മെത്രാന്‍ പോലീത്തായുടെ 66-ാംമത് ഓര്‍മ്മ തിരുനാള്‍ ആഘോഷവും അനുസ്മരണ പദയാത്രയും നടത്തി.പുല്‍പ്പള്ളി സെന്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്ക തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആഘോഷമായ സമൂഹബലിക്കും, അനുസ്മരണ പ്രഭാഷണത്തിനും ഫാ.ജോര്‍ജ് വെട്ടക്കാട്ടില്‍ കാര്‍മ്മികത്വം വഹിച്ചു.തുടര്‍ന്ന് വൈദിക ജില്ലയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നെത്തിയ വിശ്വാസികളുടെയും വൈദികരുടെയും നേതൃത്യത്തില്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഛായാചിത്രവും വഹിച്ച് നടത്തിയ അനുസ്മരണ പദയാത്രയിലും നൂറ് കണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു ഫാ.മാത്യമുണ്ടോക്കുടിയില്‍, ഫാ.ജോണ്‍ പുളിക്കല്‍, ഫാ.വര്‍ഗീസ് പുളിക്കല്‍, ഫാ.ജോണ്‍ പുളിക്കല്‍ ജോയി പി.യു. തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.