ചെറുപുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
പനമരം നടവയല്‍ റോഡില്‍ ചെറിയ പാലത്തിനടിയിലായി പനമരം ചെറുപുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ പഴക്കമുള്ള പുരുഷന്റെ ജീര്‍ണ്ണിച്ച മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളയില്‍ വരകളുള്ള അരക്കയ്യന്‍ ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്.പനമരം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.