കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനെ പിടികൂടി
മാനന്തവാടി ടൗണില്‍ എരുമതെരുവിലും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന യുവാവിനെ പിടികൂടി.മാനന്തവാടി അമ്പുകുത്തി സ്വദേശിയായ താഴത്തുവീട്ടില്‍ സുജിത്ത് കുമാറിനെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന്‍ ടിയും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.ഇയാളുടെ കൈയ്യില്‍ നിന്നും 100 ഗ്രാം കഞ്ചാവും കണ്ടെത്തി. ഇയാളെ മാനന്തവാടി ജെഎഫ്സിഎം 2 കോടതിയില്‍ ഹാജരാക്കി.സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിജേഷ്‌കുമാര്‍ പി, അനൂപ്.ഇ, അജയകുമാര്‍ കെ.കെ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.