സംഘാടക സമിതി രൂപീകരിച്ചു
ഡബ്ലു.എം.ഒ.ബാഫഖി ഹോം ബലിപെരുന്നാള്‍ ക്യാമ്പയിന്‍ സംഘാടക സമിതി രൂപീകരിച്ചു.
രോഗികള്‍ക്കും പരിചാരകര്‍ക്കും ഒരു വീട് എന്ന ആശയവുമായി വയനാട് ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബാഫഖി ഹോം ക്യാമ്പയിന്‍ വന്‍ വിജയമാക്കുവാനും യോഗം തീരുമാനിച്ചു.
134 മഹല്ലുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ജൂലൈ 31 ന് ഡബ്ല്യു.എം.ഒ.ബാഫഖി ഹോമില്‍ വനിതാ സംഗമവും, വൈകുന്നേരം മൂന്ന് മണിക്ക് ഉലമാ സംഗമവും രാത്രി ഏഴ് മണിക്ക് വ്യാപാരി സംഗമവും യുവസംഗമവും നടത്തും.ഡബ്ല്യു.എം.ഒ.ജോയിന്റ് സെക്രട്ടറി മായന്‍ മണിമ ഉദ്ഘാടനം ചെയ്തു. അണിയാരത്ത് മമ്മൂട്ടി ഹാജി അദ്ധ്യക്ഷനായിരുന്നു.പടയന്‍ മുഹമ്മദ് ഹാജി,കെ.അഹമ്മദ് മാസ്റ്റര്‍, സി.അബ്ദുള്ള ഹാജി, എന്‍.നിസാര്‍ അഹമ്മദ്, പിലാക്കണ്ടി ഇബ്രാഹിം ഹാജി, വി.അസ്സൈനാര്‍ ഹാജി,എം.കെ.ശിഹാബുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ബലിപെരുന്നാള്‍ ക്യാമ്പയിന്‍ സംഘാടക സമിതി ഭാരവാഹികളായി സി.അബ്ദുള്ള ഹാജി (ചെയര്‍മാന്‍) കുഞ്ഞിപ്പീടിക മമ്മൂട്ടി ഹാജി, (കണ്‍വീനര്‍) എം.കെ.ശിഹാബുദ്ധീന്‍ (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.