കേബിള്‍ ടിവി നെറ്റ് വര്‍ക്കിന് നാശം ഉണ്ടാക്കി കണ്ടൈനര്‍ ലോറി
കണ്ടൈനര്‍ ലോറി റൂട്ട് മാറി ഓടി, കെഎസ്ഇബി, ബിഎസ്എന്‍എല്‍ കേബിള്‍ ടിവി നെറ്റ് വര്‍ക്ക് എന്നിവയ്ക്ക് ആയിരങ്ങളുടെ നഷ്ട്ടം. ഞായറാഴ്ച പുലര്‍ച്ചെ 43ആം മൈലില്‍ നിന്നും വെണ്മണി, വാളാട് വഴി കോറോം ഭാഗത്തേക്ക് പോയ കണ്ടൈനര്‍ ലോറിയാണ് നാശനഷ്ടം വരുത്തി വച്ചത്.പുലര്‍ച്ചെ 2.56നാണ് ഇതു വഴി വാഹനം വന്നത്. പോയ വഴിക്കുള്ള വെണ്മണി ഐവിഷന്‍ കാട്ടിമൂല,, ട്രൂവിഷന്‍, വാളാട് സിറ്റി കേബിള്‍, തോളക്കര സ്റ്റാര്‍വിഷന്‍, കോറോം സ്റ്റാര്‍ വിഷന്‍, എന്നിവരുടെ നിരവധി ഒപ്റ്റിക്കല്‍ ആര്‍ എഫ് കേബിളുകളും, കെഎസ്ഇബിയുടെ സര്‍വീസ് ലൈന്‍, ബിഎസ്എന്‍എല്ലിന്റെ നെറ്റ് കേബിളിലുകളും , വെള്ളത്തിന്റെ ഓസുകളും തകര്‍ന്നിട്ടുണ്ട്. 10 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ക്ക് വീതി കുറഞ്ഞ ഗ്രാമ പ്രദേശങ്ങളിലെ റോഡുകളിലൂടെ ഗതാഗതം, ട്രാന്‍സ്പോര്‍ട് വകുപ്പ് കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്. ഇതു ലംഘിച്ചാണ് കണ്ടൈനര്‍ ഇതു വഴി കടന്നു പോയിട്ടുള്ളത് ,കണ്ടൈനര്‍ ലോറി ഡ്രൈവറെ നിയമ നടപടി സ്വീകരിക്കണമെന്ന് സിഒഎ മാനന്തവാടി മേഖല കമ്മിറ്റ്ി ആവശ്യപ്പെട്ടു.