നിഷേധാത്മക നിലപാടുകള്‍ അവസാനിപ്പിക്കണം

0

വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാര്‍ത്ഥികളോട് ബാങ്കുകള്‍ കാണിക്കുന്ന നിഷേധാത്മക നിലപാടുകള്‍ അവസാനിപ്പിക്കണമെന്ന് എഡ്യൂക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ ഭാരവാഹികള്‍ .സഹായ പദ്ധതി സര്‍ക്കാര്‍ കൊണ്ടു വന്നിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല.വയനാട് ജില്ലയില്‍ സര്‍ക്കാര്‍ സഹായ പദ്ധതി പ്രകാരം 40% തനതുവിഹിതം അടച്ച നിരവധി വിദ്യാര്‍ത്ഥികളെ ബാങ്കുകള്‍ കോടതികയറ്റിക്കൊണ്ടിരിക്കുകയാണ് .സ്വകാര്യ കുത്തക കമ്പനികള്‍ വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കുന്നതിനെതിരെ കേരള നിയമസഭാ ഐക്യകണ്ഠന പ്രമേയം പാസ്സാക്കിയിട്ടും ഇപ്പോഴും സ്വകാര്യ കുത്തക കമ്പനികള്‍ വിദ്യാര്‍ത്ഥികളെ വിളിച്ചു ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് .ഇതിനെ എന്തു വിലകൊടുത്തും ശക്തമായി നേരിടേണ്ടതുണ്ട് .ഈ കാര്യങ്ങള്‍ ചൂണ്ടി കാണിച്ച് കഴിഞ്ഞ ജൂണ്‍ 12 ന് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു . കളക്ടര്‍ ബാങ്കുകളുടെ യോഗം വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചെങ്കിലും ബാങ്കുകള്‍ ഇപ്പോഴും വിദ്യാര്‍ത്ഥികളെ ശത്രുക്കളായിക്കണ്ട് നടപടികള്‍ തുടരുകയാണ്. ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് ടി.ഡി മാത്യു ,എസ്. ജി ബാലകൃഷ്ണന്‍ , അനീഷ,രമ്യ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!