സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു

0

പുല്‍പ്പള്ളി പഞ്ചായത്തിലെ കുറിച്ചിപ്പറ്റയിലെ ശ്മശാനം സംബന്ധിച്ച തര്‍ക്കപരിഹാരത്തിന് പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു .നിലവില്‍ ഉപയോഗിക്കുന്ന ശ്മശാനം നിലനിര്‍ത്തണമെന്ന പഞ്ചായത്ത് നിര്‍ദേശം അംഗീകരിക്കാതെ ആക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി.സമവായത്തിന് ശേഷമേ ശ്മശാനം ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് എ ഡി എമ്മിന്റെ നേതൃത്വത്തില്‍ 20 ദിവസം മുന്‍പ് നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനാണ് ഇന്നലെ സര്‍വകക്ഷി യോഗം ചേര്‍ന്നത്.യോഗത്തില്‍ സി പി എം നിലപാട് രണ്ട് വിധത്തിലായിരുന്നു. കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുത്തില്ല. ശ്മശാനത്തിന് നേരത്തെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കം യോഗത്തില്‍ ഉന്നയിച്ചത് തര്‍ക്കത്തിനിടയാക്കി. വിവിധ സഭകളുടെ ശ്മശാനങ്ങളെ ഒരു മതില്‍ക്കെട്ടിനുള്ളിലാക്കി പ്രശ്‌ന പരിഹാരമുണ്ടാക്കമെന്ന നിര്‍ദേശവും അംഗീകരിച്ചില്ല. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അദ്ധ്യക്ഷയായിരുന്നു.പി.എസ് ജനാര്‍ദ്ദനന്‍, ഷാജി പനച്ചിക്കല്‍, സാബു എള്ളുങ്കല്‍ കെ. ഡി ഷാജി ദാസ് ,വിജയന്‍ കുടിലില്‍, എന്‍വാമദേവന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പോള്‍ സണ്ണി തോമസ് തഹസി ദാര്‍ കെ.സുനില്‍കുമാര്‍ വില്ലേജ് ഓഫിസര്‍ ടിവി പ്രകാശ് സി ഐ സുധീര്‍ കല്ലന്‍ എസ് ഐ അജീഷ് കുമാര്‍ വിവിധ സഭാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!