വയനാട് മഴ മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന മഡ് ഫുട്‌ബോള്‍ സോണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. ഫൈനല്‍ മത്സരങ്ങള്‍ 13-ന് കാക്കവയലില്‍ നടക്കും.വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, ഡി.ടി.പി.സി. വയനാട് ,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്പ്ലാഷ് 2019- ന്റെ ഭാഗമായി നാലിടത്തായി മഡ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്തിയത്.വളളിയൂര്‍ക്കാവ് കണ്ണി വയലില്‍ നടന്ന ആദ്യ സോണ്‍ മത്സരത്തില്‍ പത്ത് ടീമുകള്‍ മാറ്റുരച്ചപ്പോള്‍ പാക്കം ടീം, സോക്കര്‍ ബോയ്‌സ് കമ്മന എന്നിവര്‍ ജേതാക്കളായി. പനമരം മാത്തൂര്‍ വയലില്‍ നടന്ന രണ്ടാം സോണ്‍ മത്സരത്തില്‍ വൈ. എഫ്.സി. പൂതാടിയും പ്രദേശ് താളൂരും വിജയിച്ചു. മുട്ടില്‍ അമ്പുകുത്തി വയലില്‍ നടന്ന മൂന്നാം സോണല്‍ മത്സരത്തില്‍ യുണൈറ്റഡ് എഫ്.സി. മീനങ്ങാടിയും സ്മാര്‍ട്ട് യുണൈറ്റഡും ഫൈനലിലേക്ക് യോഗ്യത നേടി. കൊളഗപ്പാറ ഹില്‍ ഡിസ്ട്രിക്ട് ക്ലബ്ബില്‍ പോലീസ്, വനം, ഡി.ടി.പി.സി. ,വയനാട് പ്രസ്സ് ക്ലബ്ബ്, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്നിവയുടെ ടീമുകളുമായി മഡ് ഫുട്‌ബോള്‍ സൗഹൃദ മത്സരവും നടന്നു. ഇതില്‍ നിന്ന് യോഗ്യത നേടിയ രണ്ട് ടീമുകള്‍ ഉള്‍പ്പടെ എട്ട് ടീമുകളാണ് 13-ന് കാക്കവയലില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കും. രാവിലെ ഒമ്പത് മണിക്ക് ജില്ലാതല മത്സരങ്ങള്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. മധു അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ എ.ആര്‍.അജയകുമാര്‍ മുഖ്യാതിഥിയായിരിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.