കഞ്ചാവുമായി യുവാവ് പിടിയില്‍

0

സുഹൃത്തുക്കള്‍ക്കായി കൊണ്ട് വരികയായിരുന്ന കഞ്ചാവുമായി കമ്പ്യൂട്ടര്‍ ഗെയിംസ് നിര്‍മ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥനായ യുവാവ് എക്സൈസിന്റെ പിടിയിലായി. ബീഹാര്‍ റോത്താസ് ബിയര്‍ബാന്ത് സ്വദേശിയും കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറും ബാംഗ്ലൂരില്‍ ഓണ്‍ലൈന്‍ ഗെയിംസ് നിര്‍മ്മാണ കമ്പനിയിലെ ഉദ്യോഗസ്ഥനുമായ പ്രഭാത് സിങ് (28)നെയാണ് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റ് ഇന്‍സ്പെക്ടര്‍ എസ് ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. യുവാവില്‍ നിന്നും 525 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മൈസൂരില്‍ നിന്നും കഞ്ചാവുമായി കോഴിക്കോട്ടേക്ക് ഇന്ന് ഉച്ചയോടെ കെഎസ്ആര്‍ടിസി ബസില്‍ വരുംവഴിയാണ് ചെക്പോസ്റ്റിലെ എക്സൈസിന്റെ വാഹനപരിശോധനക്കിടെ യുവാവില്‍ നിന്നും കഞ്ചാവ് പിടികൂടിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മരായ കെ.ശശി, കെഎം സൈമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍മരായ വി.രഘു, അജേഷ് വിജയന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. യുവാവിനെ കോടതിയില്‍ ഹാജരാക്കുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ബൈജു അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!