കാലവര്‍ഷത്തില്‍ പോലും അനുഭവപ്പെടുന്ന മഴക്കുറവിനേയും വയനാട് അഭിമുഖീകരിക്കുന്ന രൂക്ഷമായ വരള്‍ച്ചയേയും പ്രതിരോധിക്കുന്നതിന് വയനാട് സിറ്റി ക്ലബിന്റെ ആഭിമുഖ്യത്തില്‍ വീടിനൊരു മുളഞ്ചോല പദ്ധതിക്ക് തുടക്കമിട്ടു. പച്ചപ്പ് നിലനിര്‍ത്തുന്നതിനും ഒപ്പം വരുമാനം നല്‍കുന്ന വിവിധയിനം മുളം തൈകളാണ് പുരയിടങ്ങളില്‍ വെച്ചു പിടിപ്പിക്കുന്നത്.ആനമുള, പലീഡ, നൂതന്‍സ്, ലാറ്റിപ്പോറസ്, സ്റ്റോക്‌സ്‌ഐ, ഈറ്റ, ലാത്തി മുള, ഗോള്‍ഡന്‍ ബാംബു, ആസ്പര്‍ ,ബാല്‍ കോപ, മൊസനേഷ്യസ്, എരങ്കോല്‍, ടുല്‍ഡ, ഓട എന്നീയിനങ്ങളില്‍പ്പെട്ട മുപ്പതോളം മുളകളാണ് നട്ടുപിടിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുക എന്ന സന്ദേശത്തിന്റെ ഭാഗമായി ക്ലബ് അംഗങ്ങളുടെ പുരയിടങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം കളനാടിക്കൊല്ലി പുളിയാനി പുഴ ശശിയുടെയും ജയശ്രീയുടെയും വീട്ടുവളപ്പില്‍ മുളതൈ നട്ട് ക്ലബ്ബ് രക്ഷാധികാരി പി.എ ഡീവന്‍സ് നിര്‍വ്വഹിച്ചു. സി.ഡി. ബാബു അധ്യക്ഷനായിരുന്നു.ബെന്നി മാത്യു, കെ.എന്‍.ഷാജി, സുരേഷ് ബാബു, മുഹമ്മദ്, കെ.ആര്‍ ജയരാജ് എന്നിവര്‍ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.