വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമം; മധ്യവയസ്‌കനെതിരെ കേസ്
മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ 19 കാരിയെ ഓട്ടോറിക്ഷ യാത്രക്കിടയില്‍ അപമാനിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെതിരെ മാനന്തവാടി പോലീസ് കേസ്. വെള്ളമുണ്ട എട്ടേനാല്‍ അലുവ അലിക്കെതിരെയാണ് കേസെടുത്തത്. കോളേജ് വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് പരിചയക്കാരനായ ഇയാള്‍ വീട്ടിലേക്ക് ലിഫ്റ്റ് നല്‍കുകയും യാത്രാമധ്യേ ശരീരത്തില്‍ പിടിക്കുകയും, മോശമായി പെരുമാറുകയും ചെയ്തു എന്നാണ് പരാതി. ഓട്ടോ ഡ്രൈവര്‍ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല.തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്നും വിദ്യാര്‍ത്ഥിനി ചാടിരക്ഷപ്പെടുകയായിരുന്നൂവെന്നും പരാതിയില്‍ പറയുന്നു.പ്രതിക്കെതിരെ സ്ത്രീതത്വത്തെ അപമാനിച്ചതിനും, തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍പോയി. സംഭവം നടന്ന ഓട്ടോറിക്ഷ വെള്ളമുണ്ട പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറെ ചോദ്യം ചെയ്തതിനുശേഷം കുറ്റക്കാരനല്ല എന്ന് കണ്ടു വിട്ടയച്ചു. പ്രതിക്കായി അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ ഇന്നോ നാളെയോ പ്രതി കീഴടങ്ങും എന്നും അറിയുന്നു.