ബത്തേരി പുല്‍പ്പള്ളി റൂട്ടില്‍ പാമ്പ്രയില്‍ ബൈക്ക് യാത്രികരുടെ പിന്നാലെ ഓടിയ കടുവയുടെ വീഡിയോ ദൃശ്യമുയര്‍ത്തിയ വിവാദങ്ങള്‍ വനം വകുപ്പ് അവസാനിപ്പിച്ചു. ദ്യശ്യങ്ങള്‍ ചെതലയം കുറിച്യാട് റേഞ്ചുകളുടെ അതിര്‍ത്തിയിലെ പാമ്പ്രയിലാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.വീഡിയോയുടെ ഉറവിടവും അത് വൈറലായ വഴികളും അറിയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. കടുവാ ദ്യശ്യങ്ങള്‍ എവിടെ നിന്നുള്ളതാണ്‌യെന്നത് സംബന്ധിച്ച് ദിവസങ്ങളായി സമുഹമാധ്യമങ്ങളില്‍ തര്‍ക്കമായിരുന്നു. പ്രദേശവാസികള്‍ സ്ഥലം സ്ഥിരീകരിച്ചതോടെയാണ് തര്‍ക്കത്തിന് വിരാമമായത.് കടുവയെ കാട് കയറ്റാനുള്ള നീക്കങ്ങളും വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.കടുവയുടെ നീക്കങ്ങള്‍ അറിയാന്‍ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചുവെന്ന് ചെതലയം റേഞ്ച് ഓഫിസര്‍ വി.രതീശന്‍ പറഞ്ഞു. പ്രദേശത്ത് പോയി കടുവയെ കാണാനും ചിത്രീകരണം നടത്താനും ശ്രമിക്കരുതെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.