കാലില്‍ പരിക്ക് പറ്റിയ രോഗിക്ക് ജില്ലാശുപത്രിയില്‍ നിന്ന് അര്‍ഹമായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി
കിണര്‍ വൃത്തിയാക്കുന്നതിനിടെ കാലില്‍ മരക്കുറ്റി തറച്ച് പരിക്ക് പറ്റിയ രോഗിക്ക് ജില്ലാശുപത്രിയില്‍ നിന്ന് അര്‍ഹമായ ചികിത്സലഭിച്ചില്ലെന്ന് പരാതി.തരുവണ കൂരന്‍ അബ്ദുള്ളയാണ് ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി ചെയ്തത്.ഏപ്രില്‍ മാസത്തിലാണ് അബ്ദുള്ള ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്.അഞ്ച് തവണ ജനറല്‍ വിഭാഗത്തിലും സര്‍ജറി വിഭാഗത്തിലും കാണിച്ചെങ്കിലും കാലിലെ മുറിവില്‍ ഡ്രസ് ചെയ്തുവിടുകയും മരുന്ന് നല്‍കുകയും മാത്രമാണ് നല്‍കിയത്.രണ്ടര മാസത്തോളം കിടപ്പിലായ അബ്ദുള്ളയെ നാട്ടുകാര്‍ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മുറിവുനുള്ളില്‍ മരക്കുറ്റിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്.രണ്ട് സെന്റീമീറ്ററോളം നീളമുള്ള മരക്കുറ്റികളാണ് കാലില്‍ നിന്നും നീക്കം ചെയ്തത്.ഇത് നീക്കം ചെയ്തതോടെ വേദനകുറയുകയും മുറിവുണങ്ങാന്‍ തുടങ്ങിയതായും അബ്ദുള്ള പറയുന്നു.ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വേണ്ടവിധത്തില്‍ പരിശോധന നടത്താതെ ചികിത്സ നടത്തിയതാണ് തന്റെ ദുരിതത്തിനിടയാക്കിയതെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്.