ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാര്‍മസി ആരംഭിച്ചു
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാര്‍മസി ആരംഭിച്ചു. ഫാര്‍മസി പ്രവര്‍ത്തനമാരംഭിച്ചതോടെ രാത്രി കാലങ്ങളിലും മരുന്നുകള്‍ ലഭ്യമാകും. ഇന്നു മുതലാണ് ഫാര്‍മസിയുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കിയത്. രാത്രി കാലങ്ങള്‍ ഫാര്‍മസി പ്രവര്‍ത്തിക്കാത്തതിനാല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മരുന്ന് ലഭിച്ചിരുന്നില്ല. രാത്രിയില്‍ അപകടങ്ങളിലും മറ്റും പരിക്കേറ്റ് എത്തുന്നവരെ ഇത് സാരമായി ബാധിച്ചിരുന്നു