ഡോക്ടര്‍മാരെ ആദരിച്ച് വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി
ഇന്ന് ഡോക്ടേഴ്‌സ് ഡേ. വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരെ ആദരിച്ച് വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി ഡോക്ടേഴ്‌സ് ദിനാചരണം നടത്തി. ലൈബ്രറി പ്രവര്‍ത്തകര്‍ രാവിലെ വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തി. ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് സൈദ്, ഡോക്ടര്‍ അരുണ്‍, ഡോക്ടര്‍ സാലിം തുടങ്ങിയവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇവര്‍ക്ക് ലൈബ്രറിയുടെ ഉപഹാരമായി പുസ്തകങ്ങള്‍ കൈമാറി. ചടങ്ങില്‍ ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. ലൈബ്രറി സെക്രട്ടറി എം ശശി മാസ്റ്റര്‍, ഷബീറലി വെള്ളമുണ്ട, മൊയ്തു മാസ്റ്റര്‍, പിജെ കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജീവനക്കാരും നാട്ടുകാരും ചടങ്ങില്‍ പങ്കാളികളായി.