കല്പറ്റ: പുല്‍പള്ളി പഴശ്ശിരാജാ കോളേജ് അദ്ധ്യാപികയും, യുവ ഗവേഷകയുമായ ഡോ. ഗീതു ഡാനിയേലിന് ആദര്‍ശ് വിദ്യാ സരസ്വതി രാഷ്ട്രീയ പുരസ്‌കാരം ലഭിച്ചു.
പശ്ചിമ ഘട്ടത്തില്‍ ധാരാളമായി കണ്ടുവരുന്ന യൂജീനിയ യൂനിഫ്ളോറ (സ്റ്റാര്‍ ചെറി) എന്ന സസ്യത്തിന്റെ ഹൃദ്രോഗം തടയുന്നതില്‍ ഉള്ള പങ്കിനെ കുറിച്ച് കോയമ്പത്തൂര്‍ കെ.എ.എസ്.സി യില്‍ പ്രൊഫ. ഡോ. എസ് കൃഷ്ണകുമാരിയുടെ കീഴില്‍ നടത്തിയ ഗവേഷണമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. നിരവധി അന്തര്‍ദേശീയ ജേര്‍ണലുകളില്‍ ഇത് സംബന്ധിച്ച പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള പ്രവാസി സംഘം വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി സരുണ്‍ മാണി മീനങ്ങാടിയുടെ ഭാര്യയും, കോയമ്പത്തൂര്‍ കാവനാല്‍ കെ. വി. ഡാനിയലിന്റേയും, ലീലാമ്മ ഡാനിയലിന്റേയും മകളുമാണ്. നിരവധി ദേശീയ-അന്തര്‍ദേശീയ ശാസ്ത്ര ജേര്‍ണലുകളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും, നിരൂപകയായും പ്രവര്‍ത്തിച്ച് വരുന്നു. റോയല്‍ സൊസൈറ്റി ഓഫ് ബയോളജി (യു.കെ) യുടെ ചാര്‍ട്ടേര്‍ഡ് ബയോളജിസ്റ്റ് ബഹുമതി, യംഗ് സയന്റിസ്റ്റ് അവാര്‍ഡ് (2016), ഫ്രാന്‍സിസ് ക്രിക്ക് റിസര്‍ച്ച് അവാര്‍ഡ് (2016), ഇന്‍ഡ്യന്‍ അക്കാദമിക് റിസര്‍ച്ച് അസ്സോസിയേഷന്റെ മികച്ച ഗവേഷണ വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരം (2017), ശിക്ഷാ ഭാരതി പുരസ്‌കാരം (2018), ഐ എ ആര്‍ എ ഗവേഷക പുരസ്‌കാരം (2018), ഭാരത് ഗൗരവ് പുരസ്‌കാരം (2018) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഡോ. ഗീതുവിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്.