വൈദ്യുതിയില്‍ സ്വയം പര്യാപ്തത നേടി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്
വൈദ്യുതിയില്‍ സ്വയം പര്യാപ്തത നേടി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് 12 കിലോവാട്ട് വൈദ്യുതി ഉല്പാതിപ്പിക്കാന്‍ 10 ലക്ഷത്തിലധികം രൂപ ചെലവില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ക്കു നല്‍കി സാനമ്പത്തിക മിച്ചം നേടുകയും പദ്ധതി നടത്തിപ്പിന്റെ ലക്ഷ്യം .ഇനിമുതല്‍ തവിഞ്ഞാല്‍ പഞ്ചായത്തിന് ഓരോ മാസവും വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട, വൈദ്യുതി നല്‍കിയതിന് വര്‍ഷംതോറും കെ.എസ്.ഇ.ബി.യില്‍ നിന്ന് പണം ഇങ്ങോട്ട് ലഭിക്കുകയും ചെയ്യും. ദിനംപ്രതി ശരാശരി 50 യൂണിറ്റ് വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ടുള്ള സോളാര്‍ പ്ലാന്റാണ് തവിഞ്ഞാല്‍ പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ മുകളില്‍ ടറസിന് മുകളിലാണ് പ്ലാന്റ് സ്ഥാപിച്ചത്. സോളാറില്‍ നിന്നും നേരിട്ട് കെ.എസ്. ഇ.ബി.യിലേക്കാണ് വൈദ്യുതി നല്‍കുന്നത്. ഏകദേശം 15 യൂണിറ്റ് വൈദ്യുതിയാണ് ദിവസേന തവിഞ്ഞാല്‍ പഞ്ചായത്തിന് ആവശ്യമായി വരുന്നത്. ദിനംപ്രതി ബാക്കിവരുന്ന 35 യൂണിറ്റോളം വൈദ്യുതിയുടെ തുക കണക്കാക്കി വര്‍ഷത്തിലൊരിക്കല്‍ കെ.എസ്.ഇ.ബി തവിഞ്ഞാല്‍ പഞ്ചായത്തിന് നല്‍കും. ഓരോ ബില്ലിലും പതിനൊന്നായിരം രൂപയാണ് നിലവില്‍ പഞ്ചായത്തിന് വൈദ്യുതിബില്ലിനത്തില്‍ വരുന്നത്. ഈയിനത്തില്‍ വര്‍ഷത്തില്‍ 75000 രൂപയോളം ചിലവ് വരാറുണ്ട്. പഞ്ചായത്തിന്റെ മാതൃകാപദ്ധതി എന്ന നിലക്ക് വൈദ്യുതിമിച്ച പഞ്ചായത്തായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷാസുരേന്ദ്രന്‍ പറഞ്ഞു. പഞ്ചായത്തിന്റെ 2018-19 വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി 10.2 ലക്ഷം രൂപ ഫണ്ടിലാണ് 12 കിലോ വാട്ട് ശേഷിയുള്ള പാനലുകള്‍ സ്ഥാപിച്ചത്. 14700 യൂണിറ്റ് വൈദ്യുതി വാര്‍ഷിക ഉല്‍പ്പാദനമാണ് പ്രതീക്ഷിക്കുന്നത്. 325 വാട്‌സ്‌ന്റെ 38 പാനലുകള്‍ സ്ഥാപിച്ചത് 336 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്താണ്. ഡെല്‍റ്റയുടെ 15 കിലോ വാട്ടിന്റെ ഇന്‍വേര്‍ട്ടറും സ്ഥാപിച്ചു. ഫാക്ടറി ടെസ്റ്റും സൈറ്റ് ടെസ്റ്റും നടത്തി ഗുണമേന്‍മ ഉറപ്പ് വരുത്തിയ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത് ഇവക്ക് 5 വര്‍ഷം മെയ്ന്റനന്‍സ് കമ്പനി നല്‍കും ഇത് അടക്കമാണ് 10.20 ലക്ഷം രൂപ.പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ തവിഞ്ഞാല്‍ പഞ്ചായത്ത് വൈദ്യുതി മിച്ച പഞ്ചായത്തായി മാറുകയും ചെയ്യും.