ഡ്രൈവര്‍മാരുടെ കുറവ് കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

0

ഡ്രൈവര്‍മാരുടെ കുറവ് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി യുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. മൂന്നു ഡിപ്പോകളിലായി 75 ഡ്രൈവര്‍മാരുടെ കുറവാണുള്ളത്. ഇതോടെ ദിനംപ്രതി 60 ഓളം സര്‍വ്വീസുകളാണ് മുടങ്ങുന്നത്. ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തതാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രര്‍ത്തനത്തെ താളം തെറ്റിക്കാന്‍ കാരണം. ജില്ലയിലെ മൂന്ന് ഡിപ്പോകളിലായി 75 ഡ്രൈവര്‍മാരുടെ കുറവാണുള്ളത്. ഇതോടെ ഗ്രാമീണ ദീര്‍ഘദൂര സര്‍വ്വീസുകളടക്കം 60 ഓളം സര്‍വ്വീസുകളാണ് ജില്ലയില്‍ മുടങ്ങുന്നത്. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടുള്ള ഉത്തരവ് വന്നതോടെ നിരവധിപേര്‍ സ്വയം ഒഴിഞ്ഞുപോയി. ഇത് നികത്താനുള്ള നടപടികളും ഉണ്ടാവുന്നില്ല. നിലവില്‍ ഡ്രൈവര്‍മാര്‍ അമിതജോലി ചെയ്യുകയാണ് പലസര്‍വ്വീസുകളും നടത്തുന്നത്. നിലവിലെ പ്രതിസന്ധിക്ക് ഒരു പരിധിവരെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പോസ്റ്റ് വന്നതും കാരണമായതായി ആരോപണമുണ്ട്. എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള കാലാവധി നാളെ അവസാനിക്കും. നിലവിലുള്ള എം പാനല്‍ ഡ്രൈവര്‍മാരെക്കൂടി പിരിച്ചുവിട്ടാല്‍ കെ എസ് ആര്‍ ടിസി യുടെ പ്രവര്‍ത്തനം കൂടുതല്‍ അവതാളത്തിലാകും.

Leave A Reply

Your email address will not be published.

error: Content is protected !!