സജീവ ഇടപെടലുമായി റേഷന്‍കടമുക്ക് വാട്‌സ് ആപ്പ് കൂട്ടായ്മ

0

ടൗണിലെ വിവിധ വിഷയങ്ങളില്‍ സജീവ ഇടപെടലുകളുമായി യുവാക്കളുടെ വാട്‌സ് ആപ്പ് കൂട്ടായ്മ. വെള്ളമുണ്ട 8/4 സിറ്റി റേഷന്‍ക്കടമുക്ക് വാട്‌സ് ആപ്പ് കൂട്ടായ്മയാണ് ടൗണിലെ അനധികൃത പാര്‍ക്കിംഗ് അടക്കമുള്ള വിഷയങ്ങളില്‍ സജീവ ഇടപെടലുമായി രംഗത്തിറങ്ങിയത്. അധികൃതരുടെ അനാസ്ഥയില്‍ വര്‍ഷങ്ങളായി താളം തെറ്റിയ വാഹന പാര്‍ക്കിംഗ് കാരണം മൊതക്കര റോഡില്‍ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ദുരിതത്തിലായിരുന്നു. അരക്കോടി രൂപ മുടക്കി നിര്‍മ്മിച്ച ഫുട്പാത്ത് കാട് മൂടി ഉപയോഗശൂന്യമായ അവസ്ഥയിലുമായിരുന്നു. ഫുട്പാത്തുകള്‍ വാഹന പാര്‍ക്കിംഗിനും മാലിന്യം തള്ളുന്നതിനും മാത്രമായപ്പോള്‍ വാഹനാപകടങ്ങളും പതിവായിരുന്നു. പരാതി പറഞ്ഞ് മടുത്തപ്പോള്‍ ഒരു പറ്റം യുവാക്കള്‍ വാട്‌സ് ആപ്പ് കൂട്ടായ്മ ഉണ്ടാക്കി രംഗത്തിറങ്ങുകയായിരുന്നു.
ടൗണ്‍ മുതല്‍ സ്‌കൂള്‍ പരിസരം വരെയുള്ള റോഡ് സൈഡിലെ കാട് വെട്ടി, പരിസരം വൃത്തിയാക്കിയാണ് ഇടപെടല്‍ ആരംഭിച്ചത്. ദിനംപ്രതി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്ന വഴിയാണിത്.വാഹനങ്ങള്‍ വരുമ്പോള്‍ കുട്ടികള്‍ക്ക് മാറി നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുണ്ടായിരുന്നത്. മഴ ആരംഭിച്ചിട്ടും പഞ്ചായത്ത് അധികൃതര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയായിരുന്നു.കാട് വെട്ടി ഫുട്പാത്ത് നവീകരിച്ച് നോപാര്‍ക്കിംഗ് ബോര്‍ഡുകളും സ്ഥാപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!